തിരുവനന്തപുരം : നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം ഉത്സവദിവസം ആയ ഇന്ന് രാവിലെ മേയർ ആര്യ രാജേന്ദ്രൻ പൂജപ്പുര മണ്ഡപത്തിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി.സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ, സെക്രട്ടറി കെ. ബാലചന്ദ്രൻ, ട്രഷറർ കെ ശശി കുമാർ, മറ്റു ഭാരവാഹികൾ ചേർന്ന് മേയറെ സ്വീകരിച്ചു. വിജയദശമി ദിവസത്തെ വിദ്യാരംഭ ചടങ്ങുകളെ കുറിച്ചു മേയറെ ഭരണസമിതി ഭാരവാഹികൾ വിവരിച്ചു.