തളിപ്പറമ്പ് : കണ്ണൂരില്‍ വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. തളിപ്പറമ്പ് ഏഴാംമൈലിലാണ് സംഭവം. എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥി മിഫ്സലു റഹ്മാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെ സ്വിഫ്റ്റ് ബസ് മിഫ്സലു സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.