ബത്തേരി: കാര്‍ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി. കൊടുവള്ളി സ്വദേശി ഷാദിലിയെ (26)യാണ് എസ്.ഐ കെ.വി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എം.ഡി.എം.യുമായി അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണാടക ഭാഗത്ത് നിന്ന് കാറില്‍ വരുകയായിരുന്ന ഇയാള്‍ പിടിയിലാകുന്നത്. .27 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.