തിരുവനന്തപുരം :- സമൂഹത്തിലെ വർദ്ധിച്ചു വരുന്ന മത സ്പർദ്ധ ങ്ങൾക്കെതിരെ മാനവികതയുടെ പേന ചലിപ്പിക്കുന്നവരാണ് നമ്മുടെ മാധ്യമ പ്രതിനിധികളെന്ന് ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. മാധ്യമ പ്രതിനിധികളുടെ ജോലി ഏറെ ഉത്തരവാദിത്വപ്പെട്ടതാണ്. അവരത് സമൂഹത്തിന്റെ നല്ലതിന് വേണ്ടി നിർവ്വഹിക്കുമ്പോൾ അവരെ അംഗീകരിക്കപെടാൻ നാം ബാദ്ധ്യസ്ഥരാണ്. – പ്രേം നസീർ സുഹൃത്‌സമിതിയുടെ 5ാം മത് സംസ്ഥാന പ്രേം നസീർ മാധ്യമ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു കൊണ്ട് ഗോവ ഗവർണ്ണർ പ്രസ്താവിച്ചു. അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടണ്ടിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു ആമുഖ പ്രഭാഷണം നടത്തി. 26 – ഓളം മാധ്യമപ്രതിനിധി കൾക്ക് ഗോവ ഗവർണ്ണർ പ്രേം നസീർ മാധ്യമ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു. എം.ആർ. തമ്പാൻ, കരമന ജയൻ , ചെങ്കൽ രാജശേഖരൻ നായർ, കലാപ്രേമി ബഷീർ, ജമീൽ യൂസഫ് , തെക്കൻസ്റ്റാർ ബാദുഷ , പനച്ചമൂട് ഷാജഹാൻ, വില്ലറ്റ് കൊറേ യ ,പാപ്പനംക്കോട് അൻസാരി എന്നിവർ പങ്കെടുത്തു.