മധ്യപ്രദേശ് : അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മഹാത്മ ഗാന്ധി മെമോറിയല്‍ ഗവ.മെഡിക്കല്‍ കൊളജിലെ അനസ്തേഷ്യോളജി വിഭാഗം മൂന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയും ജബല്‍പൂര്‍ സ്വദേശിനിയുമായ അപൂര്‍വ ഗൊല്‍ഹാനിയാണ് (27) ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലില്‍ വെച്ച് മരുന്ന് കഴിച്ച് അവശയായ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വന്തം ഡയറിയില്‍, ജീവിതം മടുത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിവെച്ചിരുന്നതായി സന്യോഗിതാഗഞ്ജ് പൊലീസ് ഇന്‍സ്പെക്ടര്‍ തെഹസീഹബ് ഖാസി പറഞ്ഞു.