മുംബൈ: അടുത്തുകിടന്ന് ഉറങ്ങാന്‍ അനുവദിക്കാത്ത ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. മുംബൈ മലാഡിലെ മാല്‍വാനി മേഖലയില്‍ 58 കാരനാണ് ഭാര്യയെ കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.വെള്ളിയാഴ്ച രാത്രി കൃത്യം നടത്തിയ ശേഷം പോലീസില്‍ കീഴടങ്ങിയ ഗ്യാന്‍ദേവ് ഗണ്‍പത് ബലാഡെ എന്നയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.പൊലീസ് സ്റ്റേഷനിലെത്തിയ ബലാഡെയെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. അരികില്‍ ഉറങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യ വിജയ്മാലയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘തന്റെ അടുത്ത് കിടക്കാന്‍ കഴിയില്ലെന്ന് ഭാര്യ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായി. തര്‍ക്കം ചൂടുപിടിച്ചപ്പോള്‍, പ്രതി ഭാര്യയുടെ തലയില്‍ കൂറ്റന്‍ കല്ല് എടുത്ത് ഇടിക്കുകയായിരുന്നു.ആക്രമണത്തില്‍ അവരുടെ തല പൂര്‍ണ്ണമായും തകര്‍ന്നു’-കേസ് രജിസ്റ്റര്‍ ചെയ്ത മാല്‍വാനി പോലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.’ഭാര്യ രക്തം വാര്‍ന്നു മരിക്കുന്നത് കണ്ടപ്പോള്‍, അയാള്‍ പോലീസ് സ്റ്റേഷനില്‍ വന്ന് മുഴുവന്‍ സംഭവവും വിവരിക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും വീട്ടമ്മ അപ്പോഴേക്കും മരിച്ചിരുന്നു.