തിരുവനന്തപുരം : പൂജപ്പുര മാർക്കറ്റിന് സമീപം യൂണിയൻ ബാങ്കിന് മുൻവശം അർദ്ധരാത്രി യിൽ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റു റോഡിൽ അവശ നിലയിൽ കിടന്നയാൾ മരിച്ചു. ശബരി പാർക്കിൽ നിന്ന് ഇറങ്ങിയ മാവേലിക്കര സ്വദേശി പ്രമോദ് പിള്ള എന്നയാൾ ആണ് മരിച്ചതെന്നാണ് അറിയുന്നത്. റോഡിൽ അവശ നിലയിൽ കണ്ട ആളെ പോലീസ് ആശുപത്രിയിൽ എത്തിച്ചു എന്നും സംസാരം ഉണ്ട്. മരണ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റൽ ജീവനിക്കാരനാണ് മരിച്ചത്. പൂജപ്പുര പോലീസ് യൂണിയൻ ബാങ്കിൽ എത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സംഘർഷം അല്ല ന്നു അറിയുന്നു.