കണ്ണൂര്‍: ഇരിട്ടി ചാവശ്ശേരിയില്‍ ഇന്നലെ അര്‍ധരാത്രി ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്.രണ്ടാഴ്ച മുന്‍പ് സ്‌ഫോടനമുണ്ടാവുകയും തുടര്‍ന്ന് ആര്‍എസ്‌എസ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്.