കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.48 മണിക്കൂറിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഞായറാഴ്ച വൈകുന്നേരം റിക്ടർ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നു.