ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. ഉത്തരകാശിയിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി അറിയിച്ചു.ഇന്ന് പുലര്‍ച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം. ജോഷിമഠില്‍ ഭൂമി ഇടിയലും മഴയും തീര്‍ത്ത പ്രതിസന്ധികള്‍ക്ക് പിന്നാലെയാണ് നിലവില്‍ സമീപപ്രദേശങ്ങളില്‍ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്.