(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- തലസ്ഥാനത്തെ പ്രധാന വീഥികളിൽ ഒന്നായ പാളയം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പട്ടം താണുപിള്ള സ്കൊ യറിൽ സ്ഥാ പിച്ചിരിക്കുന്ന കരിങ്കല്ലിൽ തീർത്ത ശിലഫലകങ്ങളുടെ ഇന്നുള്ള സ്ഥിതി യാണിത്. മുൻ കാലങ്ങളിൽ മാറി മാറി വന്ന ഇടതും, വലതും സർക്കാരുകൾ വളരെ യധികം കൊട്ടിഘോഷിച്ചു പട്ടം താണുപിള്ള പാർക്കിൽ സ്ഥാപിച്ച കരിങ്കല്ല് ഫലകങ്ങളുടെ ഇന്നുള്ള അവസ്ഥ യാണിത്. ഗവർണർ ഉൾപ്പെടെ ഉള്ള പ്രമുഖരുടെയും, സർക്കാരിന്റെയും ഉത്തരവുകൾ ആണ് പൊതു ജന ശ്രദ്ധക്കായി ഈ പ്രമുഖ സ്ഥലത്തു സ്ഥാപിച്ചിരുന്നത്. എന്നാൽ ഈശില ഫലകങ്ങൾ യഥാ വിധി സംരക്ഷിക്കാതെ അതിൽ പതിച്ചിരുന്ന അക്ഷരങ്ങൾ മാഞ്ഞു പോയിരിക്കുന്നു. ഇപ്പോൾ അത് അവിടെ നോക്ക് കുത്തികൾ ആയി പൊതു ജനങൾക്ക് മുന്നിൽ ഇളിഭ്യരായി നിലകൊള്ളുകയാണ്. പ്രതിദിനം മുഖ്യ മന്ത്രി അടക്കം ഉള്ള എല്ലാ ഭരണകർത്താക്കളും ഈ സ്കുയറിനു മുന്നിലൂടെ യാണ് പല പ്രാവശ്യം കടന്നു പോകുന്നത്. അവർക്കു മുന്നിൽ നിൽക്കുന്ന ഈ ശില ഫലകങ്ങൾ ആരും ശ്രദ്ധിക്കാറില്ല എന്നുള്ളത് വൻ ഗതികേടാണ്. ഏതെങ്കിലും ആഘോഷങ്ങൾ വരുമ്പോൾ പ്രതിമയിൽ ഹാരർപ്പണവും, ആഘോഷങ്ങളും നടത്തി മാധ്യമങ്ങളിലും, ടീവീ ചാനലുകളിലും ഫോട്ടോ പതിക്കാനുള്ള ധൃതിയിലാണ് ഏവരും. ഇത്തരം സ്‌ക്വയറുകളിൽ ഇത് പോലുള്ളവ നിർമ്മിക്കുമ്പോഴും, അവ ആഘോഷത്തോടെ സ്ഥാ പിക്കുമ്പോഴും ബന്ധ പ്പെട്ട അധികൃതർ ഒന്ന് ശ്രദ്ധിക്കുന്നത് ഏവർക്കും നന്നായിരിക്കും. ഇതിനെ കാലാ കാലങ്ങളിൽ പരിപാലിക്കേണ്ട ചുമതല ഉണ്ടെന്നുള്ളത്. ഇതുപോലുള്ളവ സ്ഥാപിക്കുമ്പോൾ അവയഥാ വിധി പരിപാലിച്ചില്ലെങ്കിൽ അതിൽ അലേഖനം ചെയ്തിരിക്കുന്ന വസ്തുതകൾ പുറപ്പെടുവിച്ചവരെ അപമാനിക്കലാകും ഇത്. ബന്ധപെട്ടവർ ആരായാലും ഇതിൽ ഉടനടി സത്വര നടപടി ഉണ്ടാകേണ്ടതാണ്.