യാങ്കോണ്‍: വടക്കന്‍ മ്യാന്‍മറില്‍ സ്‌കൂളിന് നേരെ സൈനിക ഹെലികോപ്ടറുകള്‍ നടത്തിയ വെടിവയ്പില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 15 പേരെ കാണാതായെന്നും യൂണിസെഫ് അറിയിച്ചു. ഏഴു മുതല്‍ 13 വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഒരു സ്ത്രീയടക്കം ആറ് ഗ്രാമീണരും വെടിവയ്പില്‍ കൊല്ലപ്പെട്ടു. വിമത മേഖലയായ സാഗെയിംഗിലെ സ്കൂളിന് നേരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടിവയ്‌പുണ്ടായത്.