തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വിലവര്‍ധന നാളെമുതല്‍ പ്രാബല്യത്തിലാകും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് വര്‍ധിക്കുന്നത്.ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതല്‍ വില. തൈരിനും നാളെ മുതല്‍ വില വര്‍ധിക്കും.ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലീറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടുംനീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മില്‍ക്ക് (പശുവിന്‍പാല്‍) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലീറ്റര്‍ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാല്‍ ഉപയോഗിച്ച് മില്‍മ നിര്‍മിക്കുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില കൂടും.നിലവിലെ വിലയേക്കാള്‍ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കര്‍ഷകന് കൂടുതലായി കിട്ടുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകര്‍ഷകന് അധികമായി കിട്ടും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. നാളെ മുതല്‍ കവറില്‍ പുതുക്കിയവില പ്രിന്റ് ചെയ്യുമെന്ന് മില്‍മ വ്യക്തമാക്കി.