തിരുവനന്തപുരം : മില്‍മ തിരുവനന്തപുരം മേഖലയിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് . സിഐടിയു,ഐഎന്‍ടിയുസിയും സംയുക്തമായാണ് സമരം നടത്തുന്നത്.അമ്ബത്തിയെട്ട് വയസ്സായി സര്‍വ്വീസില്‍ നിന്ന്് പിരിഞ്ഞ ഡോ.പി മുരളിയെ സര്‍വ്വീസ് കാലാവധികൂട്ടി തിരികെ ജോലിയിലേക്കെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലാണ് സമരം .മില്‍മയില്‍ നിന്ന് പുലര്‍ച്ചെ പാല്‍വണ്ടികള്‍ പോയതിന്‌ശേഷം പാല്‍വണ്ടികള്‍ പുറപ്പെട്ടിട്ടില്ല.പാല്‍ വിതരണം തടസ്സപ്പെടുമോ എന്ന് ആശങ്കയുണ്ട്.രാവിലെ ആറുമണി മുതല്‍ അനിശ്ചിത കാലത്തേക്കാണ് സമരം.