തിരുവനന്തപുരം:- പ്രാദേശിക മാധ്യമങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രാധാന്യം ആണുള്ളതെന്നും ശബരി ഒരു സംവിധാനത്തിനും മാറ്റിനിർത്താൻ കഴിയില്ലെന്നും ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നാടിന്റെ സ്പന്ദനം എന്താണന്ന് അവർക്ക് മാത്രമേ അറിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ, കേരള ജേർണലിസ്റ്റ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യപ്രഭാഷണം ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി ജനറൽ വിൽവിന്ദർ സിംഗ് ജമ്മു നിർവഹിച്ചു. യു. വിക്രമൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ നിരവധി പ്രമുഖരെ ആദരിച്ചു. മെഡിക്ലെയിം പദ്ധതിയുടെ ബയോമെട്രിക് നടപടികൾ രാവിലെ ആരംഭിച്ചു. കെ. ജെ. യു ജില്ലാ പ്രസിഡന്റ് കടവിൽ റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ, കെ. ജെ. യു സംസ്ഥാന കമ്മറ്റി അംഗം പി.ആർ. രജിത, ബെന്നി വർഗീസ്, പി. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തിരുന്നു.