വിദ്യാഭ്യാസത്തിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു

കൊച്ചി: പുതിയ തലമുറ വിദേശത്തേക്ക് കുടിയേറുന്നത് ഒഴിവാക്കാനായി വിദ്യാഭ്യാസത്തിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദായകരായി യുവതലമുറ മാറണം. ഇതിനായി കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കും.
വിദ്യാലയങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകളും ഇന്നൊവേഷന്‍, ഇന്‍കുബേഷന്‍ ഇക്കോ സിസ്റ്റവും നടപ്പാക്കും. കേരള സാങ്കേതിക സര്‍വകലാശാലയോട് ചേര്‍ന്ന് ഐ.ഐ.ടി നിലവാരത്തിലുള്ള ഗവേഷണകേന്ദ്രം ആരംഭിക്കും. എം.ജി. സര്‍വകലാശാല കമ്പനി രൂപീകരിച്ച്‌ 35 കോടി രൂപ ചെലവില്‍ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങി. വിദ്യാര്‍ത്ഥികളുടെ മികച്ച കണ്ടുപിടിത്തങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − one =