ഇംഫാല്‍: മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട നാളുകളില്‍ കാണാതായ രണ്ടുവിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടു.ഇവര്‍ കൊല്ലപ്പെട്ടുവെന്നതിന് തെളിവുകള്‍ പുറത്ത് വനതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ്. മെയ്ത്തി വിഭാഗക്കാരായ ഇരുവരും മരിച്ചുകിടക്കുന്നതിന്റെ നടുക്കമുണര്‍ത്തുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നീക്കിയതിനുപിന്നാലെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
വിദ്യാര്‍ത്ഥികളായ ഫിജാം ഹേംജിത്ത് (20), ഹിജാം ലിന്തോയിങ്കമ്ബി (17) എന്നിവരെയാണ് കഴിഞ്ഞ ജൂലായില്‍ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.ഇവര്‍ ജീവനോടെ ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു പ്രിയപ്പെട്ടവര്‍. മരണ വാര്‍ത്ത പുറത്ത് വന്നതോടെ സംസ്ഥാനത്തുടനീളം വൻപ്രതിഷേധത്തിനിടയാക്കി. വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും വൻ പ്രതിഷേധത്തിനാണ് ഇതുവഴിവെച്ചത്. ജാഥയുമായിറങ്ങിയ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മുപ്പതിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംയമനം പാലിക്കാൻ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതിജാഗ്രത പുലര്‍ത്താൻ സേനാവിഭാഗങ്ങളോട് നിര്‍ദ്ദേശിച്ചു.