നേമം : മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ കരമന പൊലീസ് പിടികൂടി. കരമന നെടുങ്കാട് സ്വദേശി പ്രാവ് പ്രവീണ്‍ എന്നുവിളിക്കുന്ന പ്രവീണ്‍ കുമാര്‍ (28) ആണ് പിടിയിലായത്.ഒക്ടോബര്‍ 8നാണ് കേസിനാസ്പദമായ സംഭവം. കരമന പി.ആര്‍.എസ് ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയുടെ സ്മാര്‍ട്ട്‌ഫോണാണ് ഇയാള്‍ കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിലെ ഒരു അഡ്വക്കേറ്റിന്റെ ഗുമസ്തനായി ജോലിചെയ്തു വന്നിരുന്ന ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.