അഹമ്മദാബാദ് :ഇന്ത്യക്കാർ ക്രിക്കറ്റിനെയല്ല, ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമാണോ ഇഷ്ടപ്പെടുന്നതെന്ന് ‘ടെലഗ്രാഫ്’ റിപ്പോർട്ടർ ടിം വിഗ്‌മോർ ചോദിച്ചു
ഏകദിന ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരം കാണാൻ വിരലിലെണ്ണാവുന്ന കാണികളാണ് എത്തിയത്. ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായി മാറിയ രംഗത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്.