മൊറയൂർ വി.എച്ച്‌.എം. ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവം. നാല് അധ്യാപകർക്ക് സസ്പെൻഷൻ

മലപ്പുറം: മൊറയൂർ വി.എച്ച്‌.എം. ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ നാല് അധ്യാപകർക്ക് സസ്പെൻഷൻ.പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഡി.ഡി.ഇയുടെ പരിശോധനയില്‍ അരിക്കടത്ത് സ്ഥിരീകരിച്ചിരുന്നു. കണക്കില്‍പെടാത്ത അരി സ്കൂളില്‍നിന്ന് മറിച്ചുവില്‍ക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍. രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകള്‍ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + 10 =