മുംബയ് : പാല്‍ഘര്‍ ജില്ലയിലെ നലസോപരയില്‍ നടത്തിയ റെയ്ഡില്‍ 1400 കോടി വിലമതിക്കുന്ന 700 കിലോഗ്രാമിലേറെ മയക്കുമരുന്ന് മുംബൈ പൊലീസ് പിടിച്ചെടുത്തു.ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരി ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക്ക്സ് സെല്ലാണ് റെയ്ഡ് നടത്തിയത്.