(അജിത് കുമാർ. ഡി )
തിരുവനന്തപുരം : നഗരത്തിലെ മിക്ക റോഡുകളും പല വിധ കാരണത്താൽ അടച്ചിട്ടിരിക്കുന്നതും, ഉള്ള റോഡുകളിൽ തന്നെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു ഗതാഗത കുരുക്കും,ഇടുങ്ങിയ റോഡുകളിൽ ഗതാ ഗതകുരുക്കും കൂടിയാകുമ്പോൾ അപകടവിവരം അറിഞ്ഞു രക്ഷാ സഹായത്തിനു എത്തേണ്ട അഗ്നി ശമനസേനഇന്നിപ്പോൾ “ത്രിശങ്കു സ്വർഗ്ഗ ത്തിൽ “ആണ്. അപകടസ്ഥലത്ത് അടിയന്തിര മായി എത്തേണ്ട ഫയർ ഫോഴ്സ് അവിടേക്കു എത്തുന്നത് റോഡിലെ ഈ സ്ഥിതി കാരണം പലപ്പോഴും താമസിക്കുകയാണ്. ഫയർ ഫോഴ്സ് അസ്ഥാന മായ ചെങ്കൽ ചൂളയിലേക്ക് ഒരു അപകടകാൾ വന്നാൽ ഊറ്റുകുഴി വഴി പോകാൻ വളരെ പാടാണ്. ഊറ്റു കുഴി, വാൻറോസ് ജംഗ്ഷൻ, മദർസ് പ്ലാസ തുടങ്ങിയ റോഡുകൾ ഇടുങ്ങിയതും, ചെറിയ റോഡിൽ ഇരുവശവും വാഹനപാർക്കിംഗ് കൂടി ആകുമ്പോൾ വേഗത്തിൽ എത്തേണ്ട ഫയർ ഫോഴ്സ് വാഹനം “ഗതാഗത കുടുക്കിൽ പെട്ടു “ഒച്ചിഴയും വേഗത്തിൽ “മാത്രമേ പോകാൻ പറ്റുകയുള്ളു. ഫയർ എൻജിനിൽ നിന്നും സേന അംഗങ്ങൾ പുറത്തിറങ്ങി പാർക്കിംഗ് ചെയ്തിരിക്കുന്നതും, റോഡു ഗതാ ഗതത്തിന് തടസം ആയിരിക്കുന്ന ഇരു ചക്ര വാഹന ങ്ങൾ ചുമന്നു മാറ്റിയിട്ടു ഫയർ എൻജിനു മുന്നോട്ടു പോകാൻ കഴിയൂ. അപകടം നടന്ന സ്ഥലത്തു ജീവൻ രക്ഷാ പ്രവർത്തനം നടത്തേണ്ട അവസ്ഥയാണെങ്കിൽ പണി പാളിയത് തന്നെ. നഗരത്തിൽ ഏതെങ്കിലും വൻ അപകടം ഉണ്ടായാൽ എമർജൻസി റോഡുകൾ പോലും ഇന്ന് പലവിധ കാരണത്താൽ അടച്ചിട്ടിരിക്കുകയാണ്. ഈ അവസ്ഥക്കു അടിയന്തിര പരിഹാരം സർക്കാർ ഉണ്ടാക്കിയേ മതിയാകു. ഏതൊരു ജീവനും വിലപ്പെട്ടതാണ്. മനുഷ്യ രുടേതായാലും, ജന്തുകളുടേതേ യാലും.