തിരുവനന്തപുരം :- പുല്ലാങ്കു ഴലിൽ സംഗീതവിസ്മയം തീർത്തു രോഹിണിയുടെ ആദ്യ അരങ്ങേറ്റത്തിനു നാളെ പൂജപ്പുര സരസ്വതി മണ്ഡപം വേദി യാകും.അക്ഷര -സംഗീതദേവത ആയ സരസ്വതി ദേവിക്ക് മുന്നിൽ രോഹിണിയുടെ “ആദ്യ കാണിക്ക”ആയിട്ടായിരിക്കും പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിക്കുന്നത്. വൈകുന്നേരം 6മണിക്ക് നടക്കുന്ന ഈ കച്ചേരി താൻ നടത്തിയിട്ടുള്ള മറ്റു കലാ മേളങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌ത മാക്കാ നാണു രോഹിണിയുടെ ശ്രമവും, പ്രാർത്ഥനയും.
കുമാരി രോഹിണി. എസ് പത്മശ്രീ ഡോ എൻ രമണയിൽ നിന്ന് (late) പ്രാരംഭ ശിക്ഷണം നേടി, ഇപ്പോൾ അമ്മാവൻ ഡോ പത്മേഷ് പരശുരാമനൊപ്പം പഠനം തുടർന്നു.
2018 മുതൽ പുല്ലാങ്കുഴലിനായി കേന്ദ്ര ഗവൺമെൻ്റ് സിസിആർടി സ്കോളർഷിപ്പ് ലഭിച്ചയാളാണ്.
സ്‌കൂൾ, യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ ഓടക്കുഴലിന് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, തൃശൂർ ആകാശവാണി നിലയങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
അമൃത ടിവിയിലും കൗമുദി ടിവിയിലും പരുപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഗുരുവായൂർ പത്മനാഭ സ്വാമി ക്ഷേത്രം, തുടങ്ങി നിരവധി സ്റ്റേജുകളിൽ തൻ്റെ കല അവതരിപ്പിച്ചിട്ടുണ്ട്.
രോഹിണി തിരുവനന്തപുരത്തെ ഓൾ സെയിൻ്റ്സ് കോളേജിൽ 2am വർഷത്തെ ഡിഗ്രി വിദ്യാർത്ഥി ആണ്.
രോഹിണി ശ്രീ.പി ശങ്കരസുബ്രമണിയുടെയും , ജയ ആർ ടെയും മകളാണ്.