തലശേരി: മുഴപ്പിലങ്ങാട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയില്‍ എടക്കാട് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ബാബുവിന്റെ മകള്‍ ജാൻവിയക്കാണ് (8) നായയുടെ കടിയേറ്റത് തിങ്കളാഴ്ച്ചവൈകിട്ടായിരുന്നു സംഭവം.മുഴപ്പിലങ്ങാട് വെസ്റ്റ് എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. സംഭവത്തിന്റെ സിസി ടി.വി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.സ്കൂള്‍ വിട്ട് വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കുട്ടിയുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിനി ചാല ജിം കെയര്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.മൂന്ന് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ വലിഴിച്ചിഴച്ച് ആക്രമിക്കുന്ന ദൃശ്യം സി.സി.ടി.വി യില്‍ വ്യക്തമാണ്. പിതാവും പരിസരവാസികളും ഓടിയെത്തിയതോടെ നായ്ക്കള്‍ കടന്നുകളയുകയായിരുന്നു.