തിരുവനന്തപുരം: കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദൂരൂഹതപാപ്പനംകോട് കൈമനം സ്വദേശി എസ് ദീപുവിന്റെ (44) മൃതദേഹമാണ് ഇന്ന് പുലർച്ചെ 12 മണിയോടെ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയില്‍ തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോള്‍ പമ്ബിന് സമീപമാണ് സംഭവം. കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപ കാണാനില്ലെന്നാണ് വിവരം.ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര എസ്യുവി കാറിനുള്ളില്‍ ഡ്രൈവർ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. വാഹനം റോഡരികെ പാർക്ക് ചെയ്ത നിലയിലായിരുന്നു. അതിനാല്‍ ആരെയോ കാത്ത് നില്‍ക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് കരുതുന്നത്. പാർക്കിംഗ് ലൈറ്റിട്ട വാഹനം
കണ്ടതോടെ പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. ദീപുവുമായി അടുത്ത ബന്ധമുള്ള ആളാവണം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.