തിരുവനന്തപുരം :- കലാ നിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾ ച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് നാഗ ധ്വനി വീഡിയോ സി ഡി ആൽബത്തിന്റെ സമർപ്പണവും, പ്രകാശനവും 25വെള്ളിയാഴ്ച 6മണിക്ക് മണ്ണാറ ശാല നാഗ രാജ ക്ഷേത്രം സന്നിധിയിൽ നടക്കും. പ്രൊഫ:മൂഴിക്കുളം വി. ചന്ദ്ര ശേഖര പിള്ള സ്മാരക നാഗ ധ്വനി പുരസ്‌ക്കര സമർപ്പണവും ഗുരു പൂജയും ഒക്ടോബർ 31ന് വ്യാഴം 3മണിക്ക് നടൻ മധുവിന്റെ വസതിയിൽ നടക്കും. നാഗ ധ്വനി പുരസ്‌കാരം നടൻ മധുവിന് സമ്മാനിക്കും. കലാ നിധി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോക്ടർ ബി സന്ധ്യ റിട്ട യേഡ് ഡി ജി ക്ക് സമ്മാനിക്കും. കലാ നിധി ഡയറക്ടർ ഗീത രാജേന്ദ്രൻ, ഗോപകുമാർ, കിരീടം ഉണ്ണി എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.