തിരുവനന്തപുരം :- പൂജപ്പുര സരസ്വതീ ദേവീ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നാലമ്പല-നവദുർഗ്ഗ,വള്ളി ദേവയാനി പ്രതിമകളുടെ സമർപ്പണ ചടങ്ങുകൾ നടന്നു.പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ പുതുതായി നിർമ്മിച്ച നാലമ്പലത്തിന്റെ സമർപ്പണം മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻനായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് നാലമ്പല സമർപ്പണ ചടങ്ങുകൾ നടന്നത്. മന്ത്രിയെ കെ മഹേശ്വരൻ നായർ പൊന്നാട അണിയിക്കുകയും, ജനകീയ സമിതി സരസ്വതീക്ഷേത്രം വിദ്യാകേന്ദ്രത്തിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ ഒ. രാജഗോപാൽ നിർവഹിച്ചു. വാക് ദേവത മണിനാദ സമർപ്പണം തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിയും, നവരാത്രി മാഹാത്മ്യം വിളിച്ചോതുന്ന കൃഷ്ണശിലയിൽ നിർമ്മിച്ച ഒൻപത് ദേവി ഭാവങ്ങളുടെയും, കുമാരസ്വാമി, വള്ളി ദേവയാനി പ്രതിമകളുടെ അനാഛാദനം ശ്രീപത്മനാഭസ്വാമിക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ അച്യുത ഭാരതി നിർവഹിച്ചു. നാലമ്പല പരിഗ്രഹ ചടങ്ങുകൾക്ക് സ്ഥാപതി സുനിൽ പ്രസാദ്, ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ നെല്ലിയോട് വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.