തിരുവനന്തപുരം: സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നും സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കര്‍ശന ജാഗ്രത വേണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം നല്‍കുന്ന സംവിധാനമായി കലാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബുകള്‍ മാറണം.