12-ാമത് ദേശീയ ചെസ്സ്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ചെസ്സ്ബോക്സിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കോവളത്ത് ജൂൺ 7 മുതൽ 9 വരെ .കേരളത്തിൽ ആദ്യമായിട്ടാണ് അസോസിയേഷൻ ഇത്തരമൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 12-ാമത് ദേശീയ ചെസ്സ്ബോക്സിംഗ് ചാമ്പ്യൻഷിപ്പിനെക്കുറിച്ച് മാധ്യമ ലോകത്തെ അറിയിക്കുക, വളർന്നു വരുന്ന കായിക ഇനമെന്ന നിലയിൽ ചെസ്സ്ബോക്സിംഗിൻ്റെ വിവിധ വശങ്ങൾക്ക് ഊന്നൽ നൽകുക എന്നിവയാണ് പ്രധാന ഉദ്ദേശ്യം എന്ന് കേരള ചെസ്സ്ബോക്സിംഗ് അസോസിയേഷൻ പ്രസിഡൻ്റ് ശന്തനു വിജയൻ കേരള ചെസ്സ്ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി രാജു എൻ.ആർ, അരുന്ധതി,സാന്ദ്ര എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.