തിരുവനന്തപുരം :-ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 6ന് നാഷണൽ ഡെന്റിസ്റ്റ് ഡേ ആഘോഷിക്കും.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ച് ആതിഥ്യം വഹിക്കുന്ന പരിപാടിയിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് അധ്യക്ഷത വഹിക്കും.ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ വീശിഷ്ട അതിഥികളായി സിനിമാതാരം ഇൻന്ദ്രൻസും, കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസും പങ്കെടുക്കും. ആനയറ ഐ എം എ ഹാളിൽ വൈകുന്നേരം 5മണിക്കാണ് പരിപാടി. ഡബ്ലിയു എച്ച് ഓയും കേരള സർക്കാരും സംയുക്തമായി നടത്തുന്ന ആന്റി ബയോട്ടിക് റെസിസ്റ്റൻസ് പ്രൊജക്റ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ആഘോഷത്തോടാനുബന്ധിച്ച് രാവിലെ 10.30 മണിമുതൽ ഹോട്ടൽ ഫോർട്ട് മാനറിൽ ഡെന്റൽ മേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവലോകന ശില്പ ശാല കെ. യു. എച്ച്. എസ് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ച് സെക്രട്ടറി ഡോ. ദീപു.ജെ. മാത്യു അറിയിച്ചു.