ദേശീയ മനുഷ്യാവകാശ ദിനമായ ഇന്ന് 10 ഡിസംബർ 2023 ഉച്ചക്ക് 2 മണിക്ക് ഹ്യൂമൻ റൈറ്സ് ഫൗണ്ടഷൻസ് (HRF) ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ വച്ച് ബഹു. കേരളാ മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ ശ്രീ കെ ബൈജുനാഥ് ഉദ്ഘാടന കർമ്മം വഹിച്ചു. പ്രസ്തുത യോഗത്തിൽ ഫൗണ്ടർ ചെയർമാൻ ഡോക്ടർ പി സി അച്ചൻകുഞ്ഞ് അധ്യക്ഷത വഹിക്കുകയും രക്ഷാധികാരി ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, സ്മിതാ ജാക്സൺ, അഡ്വക്കേറ്റ് ഷാനിബാ ബീഗം, ഫാ.ജോസഫ്, ഡോക്ടർ സബയിൻ ശിവദാസൻ, Retd ജില്ലാ ജഡ്ജി ശ്രീ പി.ഡി. ധർമ്മരാജ്, അഡ്വ. CR ശിവകുമാർ, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, അഡ്വ ശരത്കുമാർ, സെബി ജോസഫ്, സുരേഷ് ബാബു, ശ്രീമതി രേഖ ഷാജു, Dr. സെജി ജോസ് അക്കര, ട്രിവാൻഡ്രം ജില്ലാ ഫ്രാങ്ക്‌ളിൻ ഗോമസ്, ജനറൽ സെക്രട്ടറി ശിവ പ്രസാദ്. പി. എസ്സ്, കൂടാതെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖർ, HRF ദേശീയ സംസ്ഥാന ജില്ലാ താലൂക്ക് ഭാരവാഹികളും, സ്റ്റുഡന്റസ് ക്ലബ് ഭാരവാഹികൾ, വനിതാ, നിയമ, യൂത്ത് ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കുകയും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കുകയും ഈ വർഷത്തെ ഹ്യൂമൻ റൈറ്സ് ദേശീയ പുരസ്‌കാരം 2023 ശ്രീ Dr ഷാഹുൽ ഹമീദ് (HRF National Vice Chairman) ന് നൽകുകയും ചെയ്തു.