തിരുവനന്തപുരം : കോ -ഓപ്പറേറ്റിവ് ഫെഡറിലിസം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ 16ന് പാളയം കേരള സർവകലാശാല സെ നറ്റ് ചേമ്പറിൽ നടക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സിഷൻ, കേരള സർവകലാ ശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഓൾട്ടനെറ്റീവ് ഇക്കണോമിക്സ് ആയും സഹകരിച്ചാണ് സെമിനാർ. സെമിനാറിൽ പ്രഗത്ഭർ പങ്കെടുക്കുമെന്ന് പ്രൊഫ: കെ എൻ ഹരിലാൽ, പ്രൊഫ:കെ ജെ ജോസഫ്, സന്തോഷ് ടി വർഗീസ്, പ്രൊഫ:ഗോഡ് വിൻ, സിദ്ധിഗ് എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.