ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന കാര്യ കർത് സംഗമം ശനിയാഴ്ച തിരുവനന്തപുരം അധ്യാപക ഭവൻആ ഡിറ്റോറിയത്തിൽ നടത്തും. ദീപ ശിഖ എന്ന പേരിൽ ആണ് ഈ വർഷത്തെ സന്ദേശം. ലോക പഞ്ച ഗുസ്തി മത്സരത്തിലെ സ്വർണ്ണ മെഡൽ ജേതാവ് ഫെസി മോട്ടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ സഹ പ്രാന്ത പ്രചാർ പ്രമുഗ് പി. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന പ്രസിഡന്റ് പി എസ് ഗോപകുമാർ, വൈസ് പ്രസിഡന്റ് ശ്യാം ലാൽ, പി. ശ്രീദേവി, സിനി, ജനറൽ കൺവീനർ എം എസ് സിനി തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.