ദേശീയ അംഗീകാരം ഉള്ള ഇന്ത്യയിലെ ഏറ്റവും വല്ല്യയ വിമുക്ത ഭട സംഘടനയായ NExCC 2171/98 (നാഷണൽ എക്സർവ്വീസ്മെൻ കോ ഓടിനേഷൻ കമ്മിറ്റി) ന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ദേശീയ ചെയർമാൻ ശ്രീ ജയരാജൻ കാണ്ടിയുടെ അദ്ധ്യഷതയിൽ ദേശീയ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ മനോജ് പണിക്കറുടെ നേതൃത്വത്തിൽ എറണാകുളത്ത് പനംപള്ളിനഗറിൽ ഉള്ള ജയ് ഹിന്ദ് ഹാളിൽ വെച്ച് നടന്നു .
സംസ്ഥാന പ്രസിഡന്റ് ആയി ശ്രീ സജീവ് സൗപർണിക , വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പ്രേം നായർ ഡിഫൻസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ , ജനറൽ സെക്രട്ടറി ആയി ശ്രീ ബെന്നി കാരക്കാട് , അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എക്സ് സുബൈദാർ മേജർ ശ്രീകുമാർ വട്ടിയൂർക്കാവ് , സംസ്ഥാന ട്രഷറർ ആയി എക്സ് സുബൈദാർ മേജർ സജി KS നെയും തിരഞ്ഞെടുത്ത്. ജൂൺ ഒന്ന് മുതൽ ഇവർ ചുമതല ഏറ്റെടുക്കും .