തിരുവനന്തപുരം : നവരാത്രി അക്ഷര പൂജാ നൃത്തസംഗീതോത്സവം സെപ്റ്റംബർ 26മുതൽ ഒക്ടോബർ 5വരെ ചട്ടമ്പി സ്വാമി നഗർ മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.26ന് ഘോഷ യാത്ര ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ഘോഷ യാത്ര ആയി ചട്ടമ്പി സ്വാമി നഗറിലെ സരസ്വതി മണ്ഡപത്തിൽ എത്തുകയും തുടർന്ന് 6മണിക്ക് നവരാത്രി അക്ഷര പൂജാ മഹോത് സവം ധന മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ മന്ത്രി ആന്റണി രാജു ആദ്യക്ഷത വഹിക്കും. ചല ചിത്ര നടൻ പ്രേം കുമാറിന് കലാ വേദി പുരസ്ക്കാരം നൽകി ആദരിക്കും. വിദ്യാരംഭം വരെ എല്ലാ ദിവസവും വിവിധ പരിപാടികൾ ഉണ്ടാകുമെന്നു സംഘടകർ അറിയിച്ചു