നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി കലാ മത്സരങ്ങളുടെ ഉദ്ഘാടനം സുജിത് ഭവാ നന്ദൻ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.
ജനകീയ സമിതി അധ്യക്ഷൻ മഹേശ്വരൻ നായർ, സെക്രട്ടറി ബാലചന്ദ്രൻ, കൺവീനർ സതീഷ് പൂജപ്പുര, കൃഷ്ണ പൂജപ്പുര, സമിതി വൈസ് പ്രസിഡന്റ് വട്ടവിള ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.