തിരുവനന്തപുരം : നവരാത്രി ഉത്സവത്തിന്റെ രണ്ടാം ദിനം നഗരത്തെ ഭക്തി ലഹരിയിൽ ആഴ്ത്തി തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ പരിപാടികൾ. മിനിസ്ട്രി ഓഫ് കൾ ച്ചറൽ കേന്ദ്ര ഗവണ്മെന്റ് സഹകരണത്തോടെ യാണ് പരിപാടികൾ നടത്തി വരുന്നത്. വലിയ ശാല ശ്രീ മഹാ ഗണപതി ഭജന മഠത്തിൽ പരിപാടികളുടെ ഉദ്ഘാടനം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റീജിനൽ ഓഫീസർ പാർവതി വി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. തുടർന്ന് കുമാരി രാജലക്ഷ്മിയുടെ ഹിന്ദുസ്താനിസംഗീത ക്കച്ചേരി അരങ്ങേറി. ഉദ്ഘാടനചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജി. മാണിക്കം, സെക്രട്ടറി എസ് ആർ രമേശ്, ജോയിന്റ് സെക്രട്ടറി എൻ വിക്രമൻ, മീന മഹാദേവൻ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.