നവരാത്രി വിഗ്രഹഘോഷയാത്ര എഴുന്നള്ളിപ്പ് സെപ്റ്റംബർ മാസം മുപ്പതാം തീയതി തമിഴ്നാട് ശുചീന്ദ്രത്തുനിന്നും മുന്നൂറ്റി നങ്കാദേവി പല്ലക്കിൽ യാത്ര തിരിക്കുന്നതോടെ ആരംഭിക്കുന്നു. ഒക്ടോബർ 1 ന് രാവിലെ കുമാര കോവിലിൽ നിന്നും പല്ലക്കിൽ കുമാരസ്വാമി വിഗ്രഹവും, വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും ആനപ്പുറത്ത് സരസ്വതീദേവിയും ഉടവാളും യാത്ര തിരിക്കും. ഒക്ടോബർ മൂന്നാം തീയതി നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്ത് എത്തിച്ചേരും. കഴിഞ്ഞവർഷം നവരാത്രിദിവസങ്ങളിൽ തിരുവനന്തപുരത്ത് ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് കൾച്ചർ ഡിപ്പാർട്ടുമെൻ്റിൽ നിന്നും വിവിധ കലാപരിപാടികൾ തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റും ചേർന്ന് 10 ദിവസം നടത്തുകയുണ്ടായി. അതുപോലെ ഈ വർഷവും കലാ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ട്രസ്റ്റ് സെക്രട്ടറി എസ് ആർ രമേഷ് അറിയിച്ചു.