തിരുവനന്തപുരം : തിന്മയുടെ മേൽ നന്മ യുടെ വിജയം ആണ് നവരാത്രി എന്ന്മന്ത്രി ശിവൻകുട്ടി. പൂജപ്പുര സരസ്വതി മണ്ഡലത്തിലെ നവരാത്രി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവരാത്രി ഉത്സവം സാംസ്‌കാരിക പൈതൃകത്തിന്റെ ഉത്സവം ആണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായരുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി ശിവൻകുട്ടി ഭദ്രദീപം തെളിയിച്ചു നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ സമിതി സെക്രട്ടറി കെ. ബാലചന്ദ്രൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ശശി തരൂർ എം പി, മുൻ കേന്ദ്ര മന്ത്രി ഒ രാജഗോപാൽ, പൂജപ്പുര വാർഡ് കൗൺസി ലർ വി വി രാജേഷ്, ട്രഷറർ ശശി കുമാർ തുടങ്ങിയ പ്രമുഖർ സന്നിഹിത രായിരുന്നു. ചടങ്ങിൽ മൃദം ഗ കലാ ശിരോമണി വി.സുരേന്ദ്രനെ ആദരിച്ചു.