ബാങ്കോക്ക്: തായ്‍ലഡില്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഉള്‍ക്കടലില്‍ മുങ്ങി. എച്ച്.ടി.എം.എസ് സുഖതോയ് എന്ന യുദ്ധക്കപ്പലാണ് ഞായറാഴ്ച രാത്രിയോടെ മുങ്ങിയത്.106 നാവികര്‍ കപ്പിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 75 നാവികരെ രക്ഷിച്ചതായും 31പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.പ്രചുവാപ് ഖിരി ഖാന്‍ പ്രവിശ്യയില്‍ ബംഗ്‌സഫാനിലെ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരമാലയും കാറ്റും കാരണമാണ് കപ്പലിന് കേടുപാടുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. യു.എസ് നിര്‍മ്മിത കപ്പലാണ് സുഖ്തോയ്.
കടലില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.നാവികരെ കണ്ടെത്താനായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.