തിരുവനന്തപുരത്ത് അഡ്വക്കേറ്റ് ആർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ സി പി യിലേക്ക് കേരള കോൺഗ്രസ്സ് എസ് പ്രവർത്തകരുടെ ലയന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്. അത് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്. എൻ സി പി ശക്തമായ പാർട്ടി ആയതു കൊണ്ടാണ് ശരത് പവാ റിന്റെ പേര് ഉപരാഷ്ട്ര പതി സ്ഥാനത്തു വരെ ഉയർന്നത്. എൻ സി പി രാഷ്ട്രീയ ത്തിലെ നിർണായക ശക്തി യാണന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.