തിരുവനന്തപുരം: നെടുമങ്ങാട് മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ ജീവനൊടുക്കി. വെള്ളൂര്‍കോണം സ്വദേശി ഷീജ ബീഗമാണ് മരിച്ചത്ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട് പൂക്കോട് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ വച്ചുണ്ടായ അപകടത്തില്‍ ഇവരുടെ മകന്‍ സജിന്‍ മുഹമ്മദ്(28) മരിച്ചിരുന്നു. ഈ വിവരം ഷീജ അറിഞ്ഞിരുന്നില്ല. ഷീജയെ മറ്റുള്ളവര്‍ കഴക്കൂട്ടത്തെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.എന്നാല്‍ രാത്രിയില്‍ ഫേസ്ബുക്ക് വഴി മകന്‍റെ മരണവാര്‍ത്തയറിഞ്ഞ ഷീജ ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു. ഷീജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണുള്ളത്.സജിന്‍ മുഹമ്മദിന്‍റെ മൃതദേഹവും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും