(അജിത് കുമാർ. ഡി )
തിരുവനന്തപുരം : അധികാരികളുടെ അശ്രദ്ധ തുടർന്നാൽ ആറ്റുകാൽ കിള്ളിയാറിൽ വൻ ദുരന്തം ഉണ്ടായേക്കാം എന്നുള്ള മുന്നറിയിപ്പിന്റെ ഒരു സൂചന യാണിത്. സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള തോപ്പിൽ കടവ് ഇരുമ്പ് പാലത്തിന്റെ ഇന്നത്തെ അവസ്ഥ യാണിത്. കരമന നെടുങ്കാട് വഴി ആറ്റുകാൽക്ഷേത്രത്തിലേക്കു പോകുന്നതിനുള്ള ഒരു ഷോർട് കട്ട് പാലം ആണിത്. ഇരുമ്പ് തൂണുകളിൽ തീർത്ത ഈ പാലം കാൽ നടക്കാരും, ഇരുചക്ര വാഹനയാത്രക്കാരും ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്. വർഷങ്ങളോളം പഴക്കം ഉള്ള ഈ പാലം കിള്ളിയാറിന്റെ കുറുകെ ആണ് നിർമിച്ചിരിക്കുന്നത്. ഇരുമ്പ് ഷീറ്റുകൾ കൊണ്ട് പാകിയിരിക്കുന്ന നടപ്പാതയിൽ പല ഇരുമ്പ് ഷീറ്റ് കളും തുരുമ്പിച്ചു ദ്രവിച്ചിരിക്കുന്നു. നടപ്പാതയിലെ 18,19ഷീറ്റുകളുടെ ബന്ധിച്ചിരിക്കുന്ന ഇരുമ്പ് പട്ടകൾ പകുതിയോളം ദ്രവിച്ചു എപ്പോൾ വേണം എങ്കിലും ആറ്റിലേക്ക് വീഴാവുന്ന സ്ഥി തിയിൽ ആണിന്നുള്ളത്. ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ചു അടിയിൽ ഉള്ള കിള്ളിയാർ കാണാവുന്ന അവസ്ഥ യാണ്ഇന്നുള്ളത്. ഇരുചക്ര വാഹനങ്ങൾ ഇതിനു പുറത്തു കൂടി സഞ്ചരിക്കുമ്പോൾ ഒരു കുലുക്കം അനുഭവപ്പെടുന്ന അവസ്ഥയാണ്. ഭാരം കൂടി കണക്കിലെടുത്താൽ എപ്പോൾ വേണം എങ്കിലും ദ്രവിച്ചിരിക്കുന്ന ഇരുമ്പ് ഷീറ്റ് കിള്ളിയാ റിലേക്ക് വീഴാവുന്ന ഭീകര അവസ്ഥ ആണുള്ളത്. ഇത് വൻ ദുരന്തത്തിന് ഇടയാക്കും എന്നുള്ളതിന് സംശയം ഇല്ല. അധികൃതർ എത്രയും പെട്ടെന്ന് നടപടി കൈക്കൊണ്ടില്ലെങ്കിൽ വരാൻ പോകുന്നത് വൻ ദുരന്തം ആയിരിക്കും.