തിരുവനന്തപുരം : കാട്ടാക്കടയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വീരണകാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സോനയുടെ ആത്മഹത്യയില്‍ വിപിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.2023 ജൂണ്‍ 2നാണ് പന്നിയോട് സ്വദേശിനി സോന ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചകമാണ് സോനയുടെ മരണം നടന്നത്. മരണത്തില്‍ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.ഭര്‍ത്താവ് വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ ആയിരുന്നു സംഭവം.