ഹൈദരാബാദ് : വെള്ളം ചൂടാക്കുന്ന ഗീസര്‍ പൊട്ടിത്തെറിച്ച് ഹൈദരാബാദില്‍ നവദമ്പതികള്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണ സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗര്‍ ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖാദര്‍ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം.
നിസാറുദ്ദീന്‍ എന്ന യുവാവും ഭാര്യ ഉമ മൊഹിമീന്‍ സൈമ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരിച്ചതായി പൊലീസ് പറഞ്ഞു.