നെയ്യാറ്റിൻകര : ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നെയ്യാറ്റിൻകര ഓലത്താന്നി വിക്ടറി വി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ചു. ബോധത്കരണ സെമിനാർ നെയ്യാറ്റിൻകര എക്സൈസ് സി.ഐ ഷാജഹാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
നമ്മുടെ സ്കൂളിൽ ഏറ്റവും കൂടുതൽ വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ലഹരി. 80 % വിദ്യാർത്ഥികളും ഇപ്പോൾ ലഹരിയുടെ അടിമത്തത്തിലാണ്. പലപ്പോഴും വിദ്യാർത്ഥികൾ ഇത്തരം ലഹരികൾക്ക് ആദ്യം കടക്കുന്നത് തന്റെ സുഹൃത്തുകൾ വഴിയാണ്. അതുകൊണ്ട് തന്നെ സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഇപ്പോൾ എക്സൈസ് വകുപ്പും പോലീസ് വകുപ്പും സ്വീകരിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലുമാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് എന്ന ലഹരി വസ്തു ഇപ്പോൾ എത്തിപ്പെടുക്കുന്നു എന്ന സത്യം. ഇത്തരം മാരകമായ ലഹരി ഉപയോഗം കാരണം പലപ്പോഴും വിദ്യാർത്ഥികൾ വലിയ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നു. ഇതുമൂലം അവരുടെ ജീവിതവും ജീവനും നഷ്ടപ്പെടുന്നു.
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കുടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം നാം ആചരിക്കുന്നത്.
തുടർന്ന് ലഹരി വിരുദ്ധ മുഖ്യ സന്ദേശം എക്സൈസ് പ്രിവന്റീവ് ഓഫീസർ പത്മകുമാർ . ആർ നടത്തി. സമൂഹത്തിലും സ്കൂളിലും വളർ കൊണ്ടിരിക്കുന്ന ലഹരിക്കുറിച്ചും അത് ഉപയോഗിക്കുന്നതുമൂലം പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന അപകടക്കുറിച്ചും വിദ്യാർത്ഥികൾക്ക് മനോഹരമായി അറിവ് പകർന്ന് നൽകി. യോഗവസാനം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുകയുണ്ടായി.
ജി.എസ് ജ്യോതികുമാർ പ്രിൻസിപ്പാൾ (വി.വി.എച്ച്.എസ്.എസ്) അധ്യക്ഷ വഹിച്ച ലഹരി വിരുദ്ധ ചടങ്ങിൽ ഷിബു , പ്രേംലാൽ ഇ. (എം.എ. ഒ . നെയ്യാറ്റിൻകര ) പത്മകുമാർ , ആർ എക്സൈസ് പ്രിവന്റീവ് ഓഫീസർ , ഡോ ആലീഫ് ഖാൻ എച്ച്.ആർ. എഫ് പ്രസിഡന്റ് തിരുവനന്തപുരം) , രാജീവ് ഡി . (സ്കൂൾ മാനേജർ , വി.വി.എച്ച്.എസ്.എസ്) ഐശ്വര്യ .എസ് .എ . (വാർഡ് കൗൺസിലർ ) , കെ. പ്രതാപൻ (പി.റ്റി.എ പ്രസിഡന്റ്) സജിൽ ലാൽ (എച്ച്.ആർ.എഫ് ജനറൽ സെക്രട്ടറി തിരുവനന്തപുരം ) നടരാജ് . എസ് (എച്ച്.ആർ.എഫ് . ഓർഗനൈസർ , അനിൽ നെടിയാംകോട് ( എച്ച്.ആർ.എഫ് വൈസ് പ്രസിഡന്റ് ,മറ്റു എച്ച്.ആർ.എഫ് ജില്ല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു