തിരുവനന്തപുരം:-എൻ.എഫ്.പി.ആർ വനിതാ സമ്മേളനം 27 ന് ഉച്ചയ്ക്ക് തിരുവനന്തപുരം റീജൻ സി ഹോട്ടലിൽ നടക്കും.
ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഔഷധി ചെയർ പേഴ്സൺ, ശോഭനാ ജോർജ് , എക്സ്. എംഎൽഎ തുടങ്ങി സിനിമാ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
എൻ.എഫ്.പി.ആർ. ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പരിസ്ഥിതി പ്രവർത്തക ദയാഭായിയ്ക്ക് പുരസ്കാരം നൽകി ചടങ്ങിൽ ആദരിയ്ക്കും. കോവിസ് കാലത്ത് അടക്കം സംഘടനാ പ്രവർത്തനത്തിൽ മികച്ച ഇടപെടലും, സേവനവും നടത്തിയ വനിതകളെ ചടങ്ങിൽ ആദരിയ്ക്കും.