തിരുവനന്തപുരം: ഒമ്പത് ജില്ലകളില്‍ ഇന്ന് ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി വരെയും ചൂട് വർധിക്കും.സാധാരണ നിലയില്‍നിന്ന് രണ്ടുമുതല്‍ നാലുവരെയാണ് വർധന. കേരള തീരത്ത് 0.5 മുതല്‍ 1.3 മീറ്റർ വരെ ഉയരത്തില്‍ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.