അഹമ്മദാബാദ്: ഒൻപത് മാസം മുൻപ് ഗുണ്ടാനേതാവിനൊപ്പം പോയ, ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ തിരിച്ചെത്തി ജീവനൊടുക്കി.സൂര്യ ജയ് എന്ന 45കാരിയാണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടർ 19 ലാണ് സംഭവം നടന്നത്. സൂര്യയുടെ ഭർത്താവ് രഞ്ജീത് കുമാർ ഗുജറാത്ത് കേഡ’റിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ഗുജറാത്ത് ഇലക്‌ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് തമിഴ്നാട് സ്വദേശിനിയായ സൂര്യ. സൂര്യ തിരിച്ചുവന്നപ്പോള്‍ ഭർത്താവ് രഞ്ജീത് കുമാർ വീട്ടില്‍ കയറാൻ അനുവദിച്ചിരുന്നില്ല. മധുരയില്‍ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്‌നാട് പൊലീസിന്‍റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാകാം സൂര്യ തിരിച്ച് ഗുജറാത്തില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. സൂര്യയും രഞ്ജീത്തും 2023 മുതല്‍ അകന്നുകഴിയുകയാണെന്ന് ഐഎഎസ് ഓഫീസറുടെ അഭിഭാഷകൻ ഹിതേഷ് ഗുപ്ത പറഞ്ഞു. വിവാഹ മോചന ഹർജിയും നല്‍കിയിട്ടുണ്ട്. വീട്ടില്‍ പ്രവേശിപ്പിക്കാതിരുന്നത് പിന്നാലെ വിഷം കഴിച്ച ശേഷം യുവതി തന്നെ ആംബുലൻസ് വിളിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.