പാലക്കാട് :- പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും ഒരുക്കുന്ന നിത്യ ഹരിതം 97 മെഗാ ഷോ ഒക്ടോബർ 14 ന് വൈകുന്നേരം 5 മണിക്ക് പാലക്കാട് ഗവ: മോയൻ എൽ.പി.സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തുന്നു. പ്രേം നസീറിന്റെ 97-ാം ജൻമദിനം പ്രമാണിച്ചാണ് ഈ ചടങ്ങ് ഒരുക്കുന്നതെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ചാപ്റ്റർ ഭാരവാഹികളായ മനോജ് കുമാർ, എം.യു. ശരൺ എന്നിവർ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രേം നസീർ പുരസ്ക്കാരങ്ങൾ വൈദ്യുതി വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി- രാഷ്ട്രീയ കർമ്മ ശ്രേഷ്ഠ, വി.കെ.ശ്രീകണ്ഠൻ എം.പി. – രാഷ്ട്രീയ ജനസേവ, നടൻ അലി ഇർഷാദ് – ചലച്ചിത്ര ശ്രേഷ്ഠ , പാലക്കാട് പ്രസ് ക്ലബ്ബ് – മികച്ച പ്രസ് ക്ലബ്ബ് , മോയൻ എൽ.പി.സ്കൂൾ -വിദ്യാഭ്യാസ സേവനം എന്നിവർക്കും സമർപ്പിക്കും. സജിത്ത് ശങ്കർ, സജിത് പണിക്കർ, സി. ഗോപാലകൃഷ്ണൻ, വില്ലറ്റ് കൊറയ, സ്നേഹ ജ്യോതി, വിനീതനെടുങ്ങാടി, ജെ മാബാബു, ശ്രീജിത് എസ്.നായർ, ഷഢ ഗോപാലൻ മാസ്റ്റർ, ശ്രീലത മേനോൻ , നജീം സംഘ കല, ലേജു കരുൺ , വിനീത് ആർ.ചന്ദ്രൻ എന്നിവർക്കും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പ്രേം നസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനവും പുരസ്ക്കാര സമർപ്പണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ, മുനിസിപ്പൽ ചെയർ പേഴ്സൺ പ്രിയാ അജയൻ, കെ.എസ്.ഇ.ബി.എൽ. സ്വതന്ത്ര ഡയറക്ടറും, ജനതാ ദൾ – എസ് ജില്ലാ സെക്രട്ടറിയുമായ മുരുകദാസ് , കൗൺസിലർ സൈദ് മീരാൻ ബാബു എന്നിവരും പങ്കെടുക്കും. ഉച്ചക്ക് 3 ന് നടക്കുന്ന ഓണ നിലാവ് കലാപരിപാടികൾ കവി വയലാർ രാമവർമ്മയുടെ മകൾ ഇന്ദുലേഖ ഉൽഘാടനം ചെയ്യും.
ടെലിവിഷൻ താരങ്ങൾ ഒരുക്കുന്ന മെഗാ ഷോയും ഉണ്ടാകും.